മുസഫര്‍പുര്‍ ഷെല്‍ട്ടര്‍ ഹോം കേസ്​: ബ്രിജേഷ്​ താക്കൂറിന്​ ഡല്‍ഹി കോടതി ജീവപര്യന്തം തടവ്​ വിധിച്ചു

ന്യൂഡല്‍ഹി: മുസഫര്‍പുറിലെ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സ്ഥാപന ഉടമ ബ്രിജേഷ് താക്കൂറിന്​ ഡല്‍ഹി കോടതി ജീവപര്യന്തം തടവ്​ വിധിച്ചു. ശിഷ്​ട ജീവിതകാലം മുഴുവന്‍ ബ്രിജേഷ്​ താക്കൂര്‍ ജയിലില്‍ കഴിയണമെന്നാണ്​ അഡീഷണല്‍ സെഷന്‍സ്​ ജഡ്​ജ്​ സൗരഭ്​ കുല്‍ശ്രേഷ്​ഠ വിധിച്ചു​. 

ബിഹാര്‍ പീപ്പിള്‍സ്​ പാര്‍ട്ടി (ബി.പി.പി) നേതാവായ ബ്രിജേഷ്​ താക്കൂര്‍ അടക്കം 19 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന്​ കോടതി കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യല്‍, ലൈംഗിക അതിക്രമത്തിന് വിധേയമാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബ്രിജേഷ് താക്കൂര്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലെ 42 പെണ്‍കുട്ടികളില്‍ 34 പേര്‍ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കപ്പെട്ടുവെന്നതാണ് കേസ്. എട്ടു സ്ത്രീകളും 12 പുരുഷന്മാരുമാണ് പ്രതികളായി ഉണ്ടായിരുന്നത്.  കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!