ചെന്നൈയില്‍ ബിജെപി യോഗത്തിനിടെ ‘ഡൗണ്‍ ഡൗണ്‍ മോദി’ മുദ്രാവാക്യം; ഒരാള്‍ അറസ്റ്റില്‍

ചെന്നൈ:  ചെന്നൈയില്‍ ബി.ജെ.പി സംഘടിപ്പിച്ച യോഗത്തിനിടെ മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ കനകനാഥനാണ് മോദിക്കെതിരായി പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. ‘ഡൗണ്‍ ‍ഡൗണ്‍ മോദി’ എന്നാണ് കനകനാഥന്‍ താഴെ നടക്കുന്ന ബി.ജെ.പി യോഗത്തിനെതിരായി വീടിന്റെ ടെറസിന് മുകളില്‍ നിന്നും വിളിച്ചത്.

മുദ്രാവാക്യം കേട്ടതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. 

അതെ സമയം യുവാവിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ അഭിഭാഷകനായ സുധാ രാമലിങ്കം രംഗത്തുവന്നു. കനകനാഥന്‍റെ അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുധാ രാമലിങ്കം ഈ വിഷയത്തില്‍ സുപ്രീം കോടതി മുമ്പൊരു പരാമര്‍ശം തന്നെ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!