കേ​ജ​രി​വാ​ളി​നെ അ​ഭി​ന​ന്ദി​ച്ച്‌ ഡ​ല്‍​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​ നിയമസഭ തെരെഞ്ഞെടുപ്പി​ലെ  പ​രാ​ജ​യം അം​ഗീ​ക​രി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി. പാ​ര്‍​ട്ടി​യു​ടെ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാമതും അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തി​വാ​രി അ​ഭി​ന​ന്ദി​ച്ചു.

ഡ​ല്‍​ഹി​യി​ലെ എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും ന​ന്ദി. ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്നു- മ​നോ​ജ് തി​വാ​രി ട്വീ​റ്റ് ചെ​യ്തു. 

ഡ​ല്‍​ഹി​യി​ല്‍ 70 ല്‍ 63 ​സീ​റ്റും നേ​ടി എ​എ​പി വ​മ്ബ​ന്‍ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ബി​ജെ​പി​ക്ക് ഏ​ഴു സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൂ​ന്നു സീ​റ്റി​നെ​ക്കേ​ള്‍ നി​ല​മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞു എന്നത് പാര്‍ട്ടിക്ക് ആശ്വസിക്കാവുന്ന ഒന്നാണ്.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!