കേരള പുനര്‍നിര്‍മ്മാണം സ്തംഭനത്തില്‍; വാചകമടിക്ക് ഓസ്കാര്‍ കൊടുക്കേണ്ടത് പിണറായി സര്‍ക്കരിനെന്ന്‍ ചെന്നിത്തല

തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണം സ്തംഭനത്തിലെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വാചകമടിക്ക് ഓസ്കാര്‍ പുരസ്‌കാരം കൊടുക്കേണ്ടത് പിണറായി സര്‍ക്കരിനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

കേരളത്തെ തകർത്ത പ്രളയത്തിന് ശേഷമുള്ള പുനർനിർമാണം ചർച്ചയിൽ മാത്രമാണ് ഒതുങ്ങുന്നത്. റീ ബിൽഡിങ്ങിനു മൂന്ന് വർഷം വേണ്ടിവരുമെന്നാണ് ഇന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.ഈ സർക്കാരിനെ കൊണ്ട് റീ ബിൽഡിങ് നടക്കില്ല എന്ന കുറ്റസമ്മതമാണ്‌ ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!