കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയാണ് എ.എ.പി ജയം; കേജ്‌രിവാളിനെ അഭിനന്ദിച്ച്‌ പിണറായി വിജയന്‍

തിരുവനന്തപുരം: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജ്രിവാളിനെയും അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തകര്‍പ്പന്‍ ജയം നേടിയ കേജ്‌രിവാളിനും ആം ആദ്‌മിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പിണറായി ട്വീറ്റ് ചെയ്‌തു. 

രാജ്യത്തെ ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിനു ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയം ഒരു സൂചകമാകട്ടെ എന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്രത്തിന്‍റെ ജനദ്രോഹ നടപടികള്‍ക്ക് എതിരെയാണ് എ.എ.പി ജയം. നാടിന്‍റെ വികസനത്തിനായി കേജ്‌രിവാള്‍ പ്രവര്‍ത്തിച്ചു. കേജ്രിവാളിന്‍റെ വിജയം ആവേശം പകരുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ പൊതുവായ വികാരം പ്രതിഫലിപ്പിക്കുന്ന ഒരു ഫലമാണ് ഡല്‍ഹിയിലേതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!