തദ്ദേശ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുളള തീരുമാനം മാറ്റാനാവുമോ?; തെരഞ്ഞെടുപ്പ് കമ്മീഷണറോട് ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം മാറ്റാൻ ആകുമോ എന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറോട് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് നിലപാട് തേടിയത്. അപ്പീൽ ഹരജിയില്‍ മറ്റന്നാൾ കോടതി വിധി പറയും. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 

വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുമെന്നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.

2019ലെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി ഉള്ളതല്ല. അതുകൊണ്ട് തന്നെ ഈ പട്ടിക പുതുക്കല്‍ ചെലവേറിയതായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ്‍ പറഞ്ഞിരുന്നു. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!