എന്തുസമ്മര്‍ദമുണ്ടായാലും പൗരത്വനിയമഭേദഗതി നടപ്പാക്കും; നരേന്ദ്ര മോദി

ഉത്തർപ്രദേശ്: പൗരത്വനിയമ ഭേദഗതിയില്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തുസമ്മര്‍ദമുണ്ടായാലും പൗരത്വനിയമഭേദഗതി നടപ്പാക്കും. രാജ്യം ഏറെക്കാലമായി കാത്തിരുന്നതാണ് പൗരത്വനിയമഭേദഗതി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ തീരുമാനത്തിലും മാറ്റമില്ല. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനങ്ങളെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു. 

അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കുള്ള ഷഹീൻബാഗ് പ്രതിഷേധക്കാരുടെ മാർച്ച്‌ പോലീസ് തടഞ്ഞു. അനുമതി നിഷേധിച്ചിട്ടും മാർച്ച്‌ നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് തടയൽ. ഇതേതുടർന്ന് അല്പദൂരം മാർച്ച്‌ നടത്തിയ ശേഷം സമരക്കാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഷഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാർ കാല്‍നടയായി ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്താനായിരുന്നു തീരുമാനം. പ്രതിനിധി സംഘം പോലീസുമായി ചർച്ച നടത്തിയെങ്കിലും അയ്യായിരം പേരുടെ മാർച്ചിന് അനുമതി നൽകാനാവില്ലെന്ന് ഡി.സി.പി ആർ.പി മീണ അറിയിച്ചു.

അഞ്ച് പേർക്ക് അനുമതി നൽകാമെന്നായിരുന്നു പോലീസ് നിലപാട്. വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. പൗരത്വഭേദഗതി നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയെ കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തുവന്നത്. എന്നാല്‍ സന്ദര്‍ശനത്തിന് അനുമതി ചോദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!