ഈ വിജയം ഓരോ പൗരന്റേയും വിജയമാണ്; ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ കെജരിവാളിനൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാ ജനവിഭാഗങ്ങളുടെയും മുഖ്യന്ത്രിയാണെന്നും ഡൽഹിയുടെ വികസനത്തിന് ഒരുമിച്ച് പ്രവർത്തിക്കണമെന്നും കെജരിവാൾ പറഞ്ഞു. സർക്കാരിന്‍റെ ക്ഷേമപദ്ധതികൾ താഴെ തട്ടിൽ നടപ്പിലാക്കാൻ സഹായിച്ച അൻപത് വിശിടാഷ്ഥിതികൾ കെജരിവാളിനൊപ്പം വേദി പങ്കിട്ടു. 

നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച രാംലീല മൈതാനിയിൽ ജനലക്ഷങ്ങൾക്ക് മുന്നിൽ ദൈവനാമത്തിൽ അരവിന്ദ് കെജരിവാൾ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങായ മനീഷ് സിസോദിയ, ഗോപാൽ റായ്, കൈലാഷ് ഗേലോട്ട്, സത്യേന്ദർ ജെയിൻ, ഇമ്രാൻ ഹുസൈൻ, രാജേന്ദ്രപാൽ ഗൗതം എന്നിവരും ഇന്ന് അധികാരമേറ്റു. ഇത് ഡൽഹിയിലെ ഓരോ പൗരന്റേയും വിജയമാണെന്ന് കെജരിവാൾ പറഞ്ഞു. 

മന്ത്രിസഭയിൽ ഇത്തവണയും വനിതാപ്രാതിനിധ്യമില്ല. ഡൽഹിയിലെ ജനങ്ങളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അൻപത് പേർ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. ഒരു ലക്ഷത്തിലധികം പേരാണ് സത്യപ്രതിജ്ഞ ചടങ്ങ് കാണാനെത്തിയത്.  ചരിത്ര വിജയം നേടി അരവിന്ദ് കെജരിവാൾ മൂന്നാം തവണയും അധികാരത്തിലെത്തുമ്പോൾ പ്രതീക്ഷൾ വാനോളമാണ്. പുതിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനൊപ്പം നിലവിലുള്ള ജനപ്രിയ പദ്ധതികൾ അതെപടി മുന്നോട്ടു കൊണ്ടുപോവുകയെന്നതും കെജരിവാളിന് മുന്നിലെ വെല്ലുവിളിയാണ്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!