അലനെയും താഹയെയും സി.പി.എം നേതൃത്വത്തിന്റെ പുറത്താക്കല്‍ നടപടി; സി.പി.എമ്മിന് മലബാറില്‍ തിരിച്ചടിയാകും

കോഴിക്കോട്: പാര്‍ട്ടിപ്രാദേശിക ഘടകത്തെയും പാര്‍ട്ടിയില്‍ വിശ്വസിച്ച അലന്റെയും താഹയുടെയും കുടുംബങ്ങളെയും നിരാശപ്പെടുത്തുന്നതാണ് സി.പി.എം നേതൃത്വത്തിന്റെ പുറത്താക്കല്‍ നടപടി. അലനെയും താഹയെയും സംരക്ഷിയ്ക്കാന്‍ മുസ്ലീം ലീഗ് നേതൃത്വം രംഗത്തെത്തുകയും െചയ്ത സാഹചര്യത്തില്‍ പുറത്താക്കല്‍ നടപടി സി.പി.എമ്മിന് മലബാറില്‍ തിരിച്ചടിയാകും.

പ്രാദേശികഘടകത്തിന്റെ നിലപാടുകള്‍ അപ്പാടെ തള്ളിക്കൊണ്ടാണ് അലനെയും താഹയെയും സി.പി.എം നേതൃത്വം പുറത്താക്കിയിരിക്കുന്നത്, ഏരിയാകമ്മിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായി അലനയെയും താഹയെയും േകള്‍ക്കുമെന്ന പാര്‍ട്ടി ജില്ലാസെക്രട്ടറിയുടെ വാക്കുകളും പാഴായി. വിശ്വസിച്ച പാര്‍ട്ടിയും അതിന്റെ നേതാക്കളും ഇങ്ങിനെ പറയുമ്പോള്‍ വേദനിക്കുന്നുെവന്നല്ലാതെ എന്തുപറയുമെന്ന് താഹയുടെ ഉമ്മയും ചോദിക്കുന്നു. പാര്‍ട്ടി അലനെയും താഹയെയും കേള്‍ക്കാത്തതിലുള്ള വിഷമം ഇരുകുടുംബങ്ങള്‍ക്കുമുണ്ട്.

മുസ്ലിംലീഗ് നേതൃത്വം അലനും താഹയ്ക്കും പിന്തുണയുമായെത്തിയതും ഇടത് സഹയാത്രികരും സാംസ്കാരിക പ്രവര്‍ത്തകരും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയതും സിപിഎം പ്രാദേശികനേതൃത്വത്തെ സമര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ മലബാറിലെ സാമുദായിക രാഷ്ട്രീയത്തിനും സാംസ്കാരിക പ്രവര്‍ത്തകരുടെ രാഷ്ട്രീയ സമ്മര്‍ദത്തിനും അപ്പുറം മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കുകയാണ് പാര്‍ട്ടി. നിയമസഹായം ഉള്‍പ്പെടെ നല്‍കി ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രാേദശി ഘടകം അലന്‍റെയും താഹയുടെയും കുടുംബത്തെ ഇതോടെ പൂര്‍ണമായും കൈയ്യൊഴിയും.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!