ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറി; പരസ്യ പരാമർശവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറിയെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ആണെങ്കിൽ അഴിമതി മൂടിവെക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നൂറുകണക്കിന് കോടി രൂപ ഒരു ഓഡിറ്റും ഇല്ലാതെ സര്‍ക്കാര്‍ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതിയും കേന്ദ്രം പുറത്ത് കൊണ്ടുവരും. ഷഹിൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണ്. അവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!