സിഎജി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ മറുപടി നല്‍കും

തിരുവനന്തപുരം: പൊലീസിന്റെ വെടിയുണ്ട കാണാതായതില്‍ അസ്വാഭാവികത ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. രേഖപ്പെടുത്തുന്നതില്‍ വീഴ്ചവന്നതാകാം പ്രശ്നം. സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം ഡിജിപി തുടരും. അന്വേഷണം നേരിടുന്ന മുന്‍മന്ത്രിമാരെ രക്ഷിക്കാന്‍ യുഡിഎഫ് പുകമറ സൃഷ്ടിക്കുന്നു. സിഎജി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ മറുപടി നല്‍കും. നിയമസഭയില്‍ വയ്ക്കുംമുന്‍പ് റിപ്പോർട്ട് ചോര്‍ന്നത് സിഎജി അന്വേഷിക്കണം. അക്കൗണ്ടന്റ് ജനറല്‍ ഡിജിപിയുടെ പേരെടുത്ത് പറഞ്ഞത് അസാധാരണനടപടിയാണ്. സിഎജിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെങ്കില്‍ ഗൗരവതരമായ വീഴ്ചയെന്നും കോടിയേരി പറഞ്ഞു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!