ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ബെര്‍ലിന്‍: ലോറസ് സ്‌പോര്‍ടിങ് മൊമന്റ് പുരസ്‌കാരം 2000-2020 ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. ഒരു രാജ്യത്തിന്റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തി.

2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ ലോകചാമ്ബ്യനാണ് ലൂയി ഹാമില്‍ട്ടണ്‍. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാണ് ലയണല്‍ മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാള്‍ ടീം നേടി.



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.