എസ്.എം.എസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ഒരുങ്ങി ട്രായ്

എസ്.എം.എസുകള്‍ പൂര്‍ണമായും സൗജന്യമാക്കി മാറ്റാന്‍ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). അതിന്റെ ഭാഗമായി ദിവസേന നൂറ് സൗജന്യ എസ്.എം.എസുകള്‍ എന്ന നിയന്ത്രണം നീക്കം ചെയ്യാനും അധികമായി അയക്കുന്ന എസ്.എം.സുകള്‍ക്ക് പണമീടാക്കുന്നത് ഒഴിവാക്കാനുമാണ് ട്രായ് ഉദ്ദേശിക്കുന്നത്. 

2012-ല്‍ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കസ്റ്റമര്‍ പ്രിഫറന്‍സ് റഗുലേഷന്റെ (ടി.സി.സി.സി.പി.ആര്‍) ഭാഗമായി തട്ടിപ്പ് സന്ദേശങ്ങള്‍ നിയന്ത്രിക്കുന്നതിനും എസ്.എം.എസുകള്‍ വ്യാപകമായി പരസ്യവിതരണത്തിന് ഉപയോഗിക്കുന്നതും തടയാനും വേണ്ടി ട്രായ് തന്നെയാണ് സൗജന്യ എസ്.എം.എസുകള്‍ നല്‍കുന്ന രീതി ഒഴിവാക്കി എസ്.എം.എസുകള്‍ക്ക് നിശ്ചിത തുക നിശ്ചയിച്ചത്.

എന്നാല്‍ ടി.സി.സി.സി.പി.ആര്‍ സാങ്കേതികവിദ്യാ അധിഷ്ഠിതമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും തട്ടിപ്പ് സന്ദേശങ്ങള്‍ തടയാന്‍ കഴിയുമെന്നും ട്രായ് പറഞ്ഞു. അതുകൊണ്ടാണ് 100 എസ്.എം.എസ് എന്ന നിയന്ത്രണം ഒഴിവാക്കുന്നത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.