സ്വര്‍ണവിലയില്‍ റെക്കോര്‍‌ഡ് കുതിപ്പ്; ഗ്രാമിന് 4,000 രൂപ

സ്വര്‍ണവിലയില്‍ റെക്കോര്‍‌ഡ് കുതിപ്പ്. ഗ്രാമിന് 4,000 രൂപയായി. പവന് 32,000 രൂപയാണ് ഇന്നത്തെ നിരക്ക്. രണ്ട് തവണയായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇന്ന് കൂടി. എട്ട് ദിവസത്തിനുളളില്‍ 1600 രൂപയാണ് പവന് കൂടിയത് . രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് രാജ്യാന്തര വിപണിയില്‍ വില കൂടാന്‍ കാരണം.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!