മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു

മോ​സ്കോ: ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം ന​മ്ബ​ര്‍ താ​രം റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ പ്ര​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ദീ​ര്‍​ഘ​കാ​ല​മാ​യി തോ​ളി​ലെ പ​രി​ക്ക് അ​ല​ട്ടി​യി​രു​ന്ന ഷ​റ​പ്പോ​വ ഈ ​സീ​സ​ണി​ല്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ക​ളി​ച്ച​ത്. ആ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. 32കാരിയായ താരം ബുധനാഴ്ചയാണ് വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ മാഗസിനിലെ തന്‍റെ കോളത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2014ലെ ഫ്രഞ്ച് ഓപണാണ് ഷറപോവ അവസാനമായി നേടിയ ഗ്രാന്‍ഡ്സ്ലാം. 1994ല്‍ ഏഴ് വയസുള്ളപ്പോഴാണ് ഷറപോവ ടെന്നീസ് പരിശീലനത്തിനായി റഷ്യയില്‍ നിന്നും അമേരിക്കയിലേക്കെത്തുന്നത്. 2004ല്‍ 17 വയസുള്ളപ്പോളാണ് വിംബിള്‍ഡണ്‍ കിരീടം നേടി വിസ്മയം തീര്‍ത്തത്.

2015 ഓ​ഗ​സ്റ്റി​ല്‍ ഷ​റ​പ്പോ​വ വ​നി​താ സിം​ഗി​ള്‍​സ് റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ര​ണ്ട് ത​വ​ണ​യും(2012, 2014) യു​എ​സ് ഓ​പ്പ​ണ്‍(2006), ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍(2008) എ​ന്നി​വ​യി​ല്‍ ഓ​രോ ത​വ​ണ​യും കി​രീ​ടം നേ​ടി​യാ​ണ് ഷ​റ​പ്പോ​വ ഗ്രാ​ന്‍​സ്ലാ​മി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്. 2016ല്‍ ​ഉ​ത്തേ​ജ​ക​മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് 15 മാ​സ​ത്തെ വി​ല​ക്ക് നേ​രി​ടു​ക​യും ചെ​യ്തു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.