പാൽ പ്രതിസന്ധി: മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് 

തിരുവനന്തപുരം : സംസ്ഥാനത്തെ പാല്‍ പ്രതിസന്ധി മറികടക്കാനായി മില്‍മയുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേരളത്തിൽ ആവശ്യമായ പാൽ സംസ്ഥാനത്ത് നിന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് യോഗം. വേനൽ ആയതോടെ സംസ്ഥാനത്തെ പാലുത്പാദനത്തിൽ വൻകുറവാണ് ഉള്ളത്. അതേസമയം, ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം വിലവര്‍ധനവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.

കേരളത്തില്‍ പാല്‍ ലഭ്യത ഉറപ്പ് വരുത്താനായി അന്യസംസ്ഥാനങ്ങളിലെ പാല്‍ സഹകരണ സംഘങ്ങളെ ആശ്രയിക്കേണ്ട സാഹര്യമാണ് നിലവില്‍ ഉള്ളത്. പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതിനുപുറമെ രണ്ട് ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി .

പ്രതിസന്ധി ഘട്ടത്തിലും കടുത്ത നഷ്ടം സഹിച്ചാണ് ക്ഷീരകര്‍ഷകര്‍ പാല്‍ വിപണനം നടത്തിയിരുന്നത് . എന്നാല്‍ ഇനി ഇത്തരത്തില്‍ നഷ്ടം സഹിച്ച്‌ മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍ . ലിറ്ററിന് ആറ് രൂപവരെയെങ്കിലും വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു .കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!