കോളര്‍ട്യൂണിന് പകരം വൈറസ് പ്രതിരോധ മുന്നറിയിപ്പുമായി ജിയോയും എയര്‍ടെല്ലും

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്നത് തടയാന്‍ എങ്ങനെ കഴിയുമെന്ന് വ്യക്തമാക്കി പുതിയ കോളര്‍ ട്യൂണുമായി ഇന്ത്യയിലെ ടെലികോം കമ്ബനികള്‍. റിലയന്‍സ് ജിയോയും എയര്‍ടെല്ലുമാണ് ഹിന്ദിയിലും ഇംഗ്ലിഷിലുമായി ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഈ രണ്ടു കമ്ബനികളുടെ നമ്ബരുകളിലേക്ക് വിളിക്കുമ്ബോള്‍ കോളര്‍ കോളര്‍ട്യൂണിന് പകരം രോഗത്തിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച്‌ റെക്കോര്‍ഡു ചെയ്ത സന്ദേശമാകും കേള്‍ക്കുക. കൊറോണയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും ഉപഭോക്താക്കള്‍ക്ക് കമ്ബനി ലഭ്യമാക്കുന്നുണ്ട്.

കൊറോണ വൈറസ് പടരുന്നത് തടയാന്‍ നിങ്ങള്‍ക്ക് കഴിയും. ചുമ അല്ലെങ്കില്‍ തുമ്മല്‍ സമയത്ത് ഒരു തൂവാല ഉപയോഗിച്ച്‌ മുഖം സംരക്ഷിക്കുക.

തുടര്‍ച്ചയായി സോപ്പ് ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുക. മുഖം, കണ്ണുകള്‍, മൂക്ക് എന്നിവ തൊടരുത്... എന്നിങ്ങനെയാണ് മൊബൈല്‍ സന്ദേശങ്ങള്‍.

അതേസമയം, കേരളത്തില്‍ വീണ്ടും കൊറോണബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്.

ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച അഞ്ച് പേരില്‍ മൂന്ന പേരും ഇറ്റലിയില്‍ നിന്നുള്ളവരാണ്. രണ്ട് പേര്‍ അവരുടെ ബന്ധുക്കളാണ്. ഇവരിപ്പോള്‍ പത്തനംത്തിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതെന്നാണ് വിവരം. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!