പ്രീമിയം വീഡിയോകള്‍ സൗജന്യമാക്കി പോണ്‍ഹബ്ബ്

ലോക്ക്ഡൗണ്‍ കാലമായതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെയാണ്. പല പ്രമുഖ കമ്ബനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബ്ബും അങ്ങനെ ഒരു പ്രഖ്യാപനം നടത്തി. പ്രീമിയം വിഭാഗത്തില്‍ പെട്ട വീഡിയോകള്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ പോണ്‍ഹബ്ബ് തീരുമാനിച്ചു. മുമ്ബ് പണം കൊടുത്തു മാത്രമായിരുന്നു ഇത് കാണാന്‍ സാധിച്ചിരുന്നത്.

ഇതിനായി പ്രത്യേകം 'സ്റ്റേ ഹോം പേജും' പോണ്‍ഹബ്ബ് തയ്യാറാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കാവും ഈ സൗജന്യം ലഭ്യമാവുക.

'ലോകമെമ്ബാടും ഏകദേശം നൂറ് കോടിയാളുകള്‍ ലോക്ക്ഡൗണ്‍ ആയിരിക്കുമ്ബോള്‍, അവര്‍ക്ക് സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ ആസ്വാദ്യകരമായ മാര്‍ഗം നല്‍കേണ്ടത് അനിവാര്യമാണെന്നും ലോകത്തെല്ലായിടത്തും സൗജന്യ പോണ്‍ഹബ് പ്രീമിയം ഓഫര്‍ നല്‍കുന്നതിലൂടെ, ആളുകള്‍ക്ക് വീട്ടില്‍ തന്നെ തുടരാന്‍ ഒരു അധിക പ്രോത്സാഹനമാവുമെന്നും,' പോണ്‍ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് ഒരു പറഞ്ഞു.

മാത്രമല്ല, 15,000 സര്‍ജിക്കല്‍ മാസ്‌കുകളുടെ വിതരണം പോണ്‍ഹബ്ബ് നടത്തുന്നുണ്ട്. കൂടാതെ, പോണ്‍ താരങ്ങള്‍ക്ക് അവരുടെ വീഡിയോയില്‍ നിന്നുള്ള വരുമാനത്തിലെ 85% നല്‍കാനും ലൈംഗിക തൊഴിലാളികള്‍ക്ക് 25000 ഡോളര്‍ ധനസഹായം നല്‍കാനും പോണ്‍ ഹബ്ബ് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!