ഭാര്യയ്‌ക്കുവേണ്ടി കവിതയെഴുതി നീരജ് മാധവ്

നടന്‍ നീരജ് മാധവിന്റെ ഭാര്യ ദീപ്തിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. ഭാര്യയ്ക്കായി ഒരു കവിത തന്നെയാണ് പിറന്നാള്‍ സമ്മാനമായി നീരജ് നല്‍കിയത്.

"പുലരി വിരിയുമ്ബഴും മാനത്ത് ബാക്കി നില്‍ക്കുന്ന ചന്ദ്രക്കല കണ്ടിട്ടുണ്ടോ ? സൂര്യനുദിച്ചുയരും വരെ, വെളിച്ചം പരക്കുന്നത് വരെ, അങ്ങനെ കാത്ത് നില്‍ക്കും," എന്നു പറഞ്ഞു തുടങ്ങുന്ന കവിതയില്‍, ഒറ്റയ്ക്കല്ലെന്നും കൂടെയുണ്ടെന്നുമുള്ള പ്രതീക്ഷയാണ് നീരജ് ദീപ്തിയ്ക്ക് നല്‍കുന്നത്.2018ലാണ് നീരജ്, കോഴിക്കോട് കാരപ്പറമ്ബ് സ്വദേശി ദീപ്തിയെ വിവാഹം ചെയ്യുന്നത്. 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.