ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ അന്തരിച്ചു; നിതീഷിന്റെ ആകസ്മിക വേര്‍പാട് ഭാര്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കെ

ദുബായ്: കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സുപ്രീം കോടതിയില്‍ നിമയപോരാട്ടം നടത്തി വാര്‍ത്താശ്രദ്ധ നേടിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ അന്തരിച്ചു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്ബ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) ആണ് മരിച്ചത്.രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. മെക്കാനിക്കനല്‍ എഞ്ചിനീയറായ നിതിന്‍ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ദുബായിലെ അമരക്കാരനായിരുന്നു. ഈ മാസം അവസാനം ആതിര കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരിക്കെയായിരുന്നു മരണ തേടിയെത്തിയത്.

നിതിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യുവാക്കളുടെ കൂട്ടായ്മ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു. നിതിന്റെ ആകസ്മിക വേര്‍പാടില്‍ വിറങ്ങിലിച്ചിരിക്കുകയാണ് കുടുംബവും സുഹൃത്തുക്കളും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.