മണിക്കൂറുകള്‍ക്കിടയില്‍ മൂന്ന് പ്രവാസി മലയാളികള്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; കൊവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 207 ആയി

കൊറോണ വൈറസ് ബാധിച്ച്‌ മണിക്കൂറുകള്‍ക്കിടയില്‍ ഗള്‍ഫില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു. കടലുണ്ടി നാലകത്ത് സ്വദേശി അബ്ദുള്‍ ഹമീദ് റിയാദില്ലാണ് മരിച്ചു. ഇദ്ദേഹത്തിന് 50 വയസ്സായിരുന്നു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അബ്ദുല്‍ ലത്തീഫ് ദമാമില്‍ മരിക്കുകയുണ്ടായി. മലപ്പുറം ഈസ്റ്റ് കോഡൂര്‍ സൈദലവി കുവൈത്തിലാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 207 ആയി ഉയര്‍ന്നു.

അതോടൊപ്പം ഇന്നലെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി നാല് പേരാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ചവരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. എന്നാല്‍ ഗള്‍ഫിലെ കോവിഡ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത് യുഎഇയിലാണ്.

97 പേരാണ് ദുബൈ ഉള്‍പ്പെടെ വിവിധ എമിറേറ്റുകളിലായി കൊറോണ ബാധിച്ച്‌ മരിച്ചത്. 57 മലയാളികള്‍ മരിച്ച സൗദി അറേബ്യയാണ് രണ്ടാമത് നില്‍ക്കുന്നത്. കുവൈത്തില്‍ 38 മലയാളികളാണ് മരിച്ചത്. ഖത്തറില്‍ അഞ്ചും ഒമാനില്‍ ആറുമാണ് മരണ സംഖ്യ രേഖപ്പെടുത്തിയത്. ര്‍ത്തുവരെ മരണം രേഖപ്പെടുത്താത്ത ബഹ്റൈനില്‍ ഒരു മലയാളിയും ഇതിനകം കോവിഡ് ബാധിച്ച്‌ മരിച്ചു.

അതേസമയം മലയാളികളുടെ മരണ സംഖ്യ ഉയരുമ്ബോള്‍ പ്രവാസ ലോകത്ത് ആശങ്ക വര്‍ധിക്കുകയാണ്. നിരവധി മലയാളികള്‍ ഗള്‍ഫിലെ വിവിധ ആശുപത്രികളിലായി കോവിഡ് ബാധിതരായി അത്യാസന്ന നിലയിലുണ്ടെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിക്കുകയുണ്ടായി..

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.