പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലാഹോര്‍: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19. സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി പറഞ്ഞു.

അതികഠിനമായ ശരീരം വേദന അനുഭവപ്പെട്ടിരുന്നു. നിര്‍ഭാഗ്യം കൊണ്ട് കോവിഡ് പോസിറ്റീവാണെന്നാണ് പരിശോധനാ ഫലം. പെട്ടെന്ന് സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ വേണം, അഫ്രീദി പറഞ്ഞു. കോവിഡ് ബാധ ഏല്‍ക്കുന്ന ആദ്യ പ്രമുഖ ക്രിക്കറ്റ് താരമാണ് അഫ്രീദി.

കോവിഡ് ബാധയേല്‍ക്കുന്ന മൂന്നാമത്തെ പാക് ക്രിക്കറ്റ് താരമാണ് അഫ്രീദി. നേരത്തെ തഫീഖ് ഉമറിനും, സഫര്‍ സര്‍ഫ്രാസിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്‌കോട്ട്‌ലാന്‍ഡിന്റെ മജിദ് ഹഖിനും സൗത്ത് ആഫ്രിക്കയുടെ സോലോ എന്‍ക്യുവെനിക്കും നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു.

കോവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കുടുങ്ങിയപ്പോള്‍ പാവപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ അഫ്രീദി മുന്‍പിലുണ്ടായിരുന്നു. യുവരാജും, ഹര്‍ഭജനും അഫ്രീദി ഫൗണ്ടേഷനിലേക്ക് സംഭാവന നല്‍കി. എന്നാല്‍ കശ്മീരിനെ കുറിച്ചുള്ള അഫ്രീദിയുടെ പരാമര്‍ശം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രകോപിപ്പിക്കുകയും, യുവിയും ഹര്‍ഭജനും റെയ്‌നയുമെല്ലാം അഫ്രീദിക്കെതിരെ രംഗത്തെത്തുകയുമായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.