എഫ് സി ഗോവയുടെ ക്യാപ്റ്റന്‍ ക്ലബ് വിട്ടു

എഫ് സി ഗോവയുടെ ക്യാപ്റ്റനായ മന്ദര്‍ റാവു ദേശായി ക്ലബ് വിട്ടു. നീണ്ട ആറു വര്‍ഷമായി ക്ലബിനൊപ്പം ഉള്ള മന്ദര്‍ റാവു ക്ലബ് വിട്ടതായി ക്ലബ് തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു. ഇത്ര കാലം ക്ലബിനു നല്‍കിയ സേവനത്തിന് മന്ദര്‍ റാവുവിനോട് നന്ദി അറിയിക്കുന്നതായും ക്ലബ് അറിയിച്ചു. മുന്‍ എഫ്സി ഗോവ പരിശീലകനായ ലൊബേര ഇപ്പോള്‍ പരിശീലിപ്പിക്കുന്ന മുംബൈ സിറ്റിയിലേക്ക് ആകും മന്ദര്‍ റാവു ദേശായി പോവുക.

വലിയ ഓഫര്‍ ആണ് മുംബൈ സിറ്റി വാഗ്ദാനം ചെയ്തിട്ടുള്ളത്. ലൊബേരയുടെ ഇഷ്ട താരങ്ങളില്‍ ഒന്നാണ് മന്ദര്‍ റാവു. ലെഫ്റ്റ് ബാക്കായ മന്ദര്‍ റാവു ഐ എസ് എല്‍ തുടക്കം മുതല്‍ എഫ് സി ഗോവയുടെ തന്നെ താരമായിരുന്നു. വിങ്ങര്‍ ആയിരുന്നു എങ്കിലും ലൊബേര താരത്തെ ലെഫ്റ്റ് ബാക്കായി മാറ്റി ക്യാപ്റ്റന്റെ ആം ബാന്‍ഡും നല്‍കുകയായിരുന്നു.

ഇതുവരെ 97 മത്സരങ്ങള്‍ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഐ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്ബ് കളിച്ചിട്ടുണ്ട്. ഗോവന്‍ സ്വദേശിയായ മന്ദര്‍ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2013 മുതല്‍ മൂന്നു വര്‍ഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ നേടിയപ്പോള്‍ മന്ദര്‍ റാവുവും ടീമിനൊപ്പം ഉണ്ടായുരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.