സൗദിയില്‍ മരണം ആയിരം കടന്നു; ഗള്‍ഫില്‍ കോവിഡ് കേസുകള്‍ 3.34 ലക്ഷം

മനാമ > കൊറോണവൈറസ് കാരണമുള്ള മരണം സൗദിയില്‍ ആയിരം കടന്നു. രാജ്യത്ത് ഇതുവരെ 1,32,048 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1,011 പേര്‍ മരിച്ചു. തിങ്കളാഴ്ച 39 പേര്‍ മരിക്കുകയും 4,507 പേര്‍ക്കകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യമായാണ് സൗദിയില്‍ ഒറ്റ ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച സൗദിയില്‍ 40 പേര്‍ മരിക്കുകയും 4,233 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തലസ്ഥാനമായ റിയാദില്‍ മാത്രം 1,658 പേര്‍ക്കാണ് തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,170 പേര്‍ക്കു കൂടി രോഗം ഭേദമായതോട ആകെ രോഗികളില്‍ 87,890 പേര്‍-66.55 ശതമാനം ഇതുവരെ രോഗ മുക്തി നേടി. ആറു ഗള്‍ഫ് രാജ്യങ്ങളിലായി 3,34,717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.