കൊവിഡന് മരുന്ന് കണ്ടെത്തി; വലിയ മുന്നേറ്റമെന്ന് ഗവേഷകര്‍

ലണ്ടന്‍: കൊവിഡ്-19 രോഗമുക്തിയ്ക്ക് തെളിവുകള്‍ പക്കലുണ്ടെന്ന് ഇംഗ്ലണ്ടിലെ ഗവേഷകര്‍. മൂന്നിലൊന്ന് കൊവിഡ് രോഗികള്‍ക്കും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ഡെക്‌സാമെതാസോണ്‍ എന്ന ജൈവസംയുക്തമാണ് കൊവിഡ് രോഗമുക്തിയ്ക്കായി ഗവേഷകര്‍ കണ്ടെത്തിയ മരുന്ന്.

ചൊവ്വാഴ്ചയാണ് മരുന്നിന്റെ പോസിറ്റീവ് ഫലം പുറത്തുവിട്ടത്. ഇത് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു. 2,104 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. സാധാരാണ കൊവിഡ് ചികിത്സ ലഭിക്കുന്ന രോഗികളുമായി ഈ രോഗികളെ താരതമ്യപ്പെടുത്തി നോക്കി. ഇതേതുടര്‍ന്നാണ് രോഗത്തിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞത്.

വായിലൂടെയോ ഐവി വഴിയോ ആണ് മരുന്ന് നല്‍കിയത്.

ഇതേതുടര്‍ന്ന്, ഓക്‌സിജന്‍ മെഷീനുകള്‍ ഉപയോഗിക്കുന്ന രോഗികളില്‍ 35 % മരണനിരക്കും സപ്ലിമെന്റല്‍ ഓക്‌സിജന്‍ ഉപയോഗിക്കുന്ന രോഗികളില്‍ 20 % മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. രോഗബാധ കുറവുള്ള രോഗികളില്‍ ഇത് ഉപയോഗിച്ചിട്ടില്ല.

ഇത് അങ്ങേയറ്റം സ്വാഗതാര്‍ഹമായ ഫലമാണെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ പീറ്റര്‍ ഹോര്‍ബി പ്രസ്താവനയിലൂടെ പറഞ്ഞു.

'രോഗമുക്തി നേടുന്നത് വ്യക്തമാണ്. ഓക്‌സിജന്‍ ചികിത്സ ആവശ്യമായി വരുന്ന രോഗികളില്‍ ഈ മരുന്നിന്റെ ആവശ്യം വലുതാണ്. അതിനാല്‍ തന്നെ, ഡെക്‌സാമെതാസോണ്‍ ഇപ്പോള്‍ രോഗികളില്‍ പരിചരണത്തിന്റെ നിലവാരമായി മാറും. ഈ മരുന്ന് ചിലവ് കുറഞ്ഞതാണ്. ലോകമെമ്ബാടുമുള്ള ജീവനുകളെ രക്ഷിക്കാന്‍ ഉടനെ തന്നെ ഈ മരുന്ന് ഉപയോഗിക്കാം', അദ്ദേഹം പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.