ഗോവയില്‍ നിന്നും 11 വിദ്യാര്‍ത്ഥികളെ തണ്ടര്‍ഫോഴ്‌സ് നാട്ടിലെത്തിച്ചു

പനജി: കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഗോവ യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ നീട്ടിവച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്താന്‍ വിഷമിച്ചിരുന്ന 11 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തണ്ടര്‍ഫോഴ്‌സ് സഹായമായി. നാട്ടിലെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുട്ടികള്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സ്ഥാപനമായ തണ്ടര്‍ഫോഴ്‌സ് ലിമിറ്റഡിനെ സമിപിച്ചതോടെ വിവിധ ജില്ലകളിലുള്ള ഇവരുടെ പാസുകള്‍ റെഡിയാക്കി വളരെ പെട്ടെന്ന് തന്നെ തണ്ടര്‍ഫോഴ്‌സ് അറേഞ്ച് ചെയ്ത വാഹനത്തില്‍ ഇന്നലെ(16.06.2020) വൈകിട്ട് നാട്ടിലേക്ക് അയക്കുകയായിരുന്നു. വാസ്‌കോയില്‍ നിന്നുമുള്ള ഒരു മലയാളി കുടുംബത്തിനും ഇവരോടൊപ്പം നാട്ടിലേക്ക് പോകാന്‍ യാത്രപാസ് ശരിയാക്കിയിരുന്നു.

ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ഗോവയില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി മലയാളികള്‍ക്കാണ് തണ്ടര്‍ഫോഴ്‌സ് സഹായഹസ്തം നല്‍കിയത്. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരെ നാട്ടിലെത്തിച്ചതുള്‍പ്പടെ ഇതിനോടകം 188ഓളം മലയാളികളെയാണ് തണ്ടര്‍ഫോഴ്‌സ് ഏര്‍പ്പെടുത്തിയ വാഹനത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ട്രെയിനില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചവര്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തു നല്‍കിയും നാട്ടിലെത്താന്‍ സഹായിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സ്ഥാപനമായ തണ്ടര്‍ഫോഴ്‌സ് 2018 ലെ പ്രളയകാലത്തും മലയാളികള്‍ക്ക് ആശ്വാസവുമായി മുന്‍നിരയിലുണ്ടായിരുന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.