ഗോവയില്‍ സാന്താക്രൂസില്‍ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു

പനജി: പനജി സാന്താക്രൂസില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സ്വന്തം ഗുണ്ടാസംഘത്തിലുള്ളയാളാണ്് വെടിവച്ചത്. മുഖംമൂടി ധരിച്ച പത്തോളം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സി സി ടി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളതായി പോലീസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. വെടിവയ്പ്പില്‍ മരിച്ചയാള്‍ സാന്തനീസ് നിവാസിയായ സോനു യാദവ് ആണെന്ന് തിരിച്ചറിഞ്ഞതായി നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ടന്റ് ഉത്കൃഷ് പ്രസൂണ്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.