പത്തു വയസ്സിന്റെ മെയ് വഴക്കവും, അൻപതു വയസ്സിന്റെ പരിചയ സമ്പത്തുമായി യോഗാചാര്യ ബീന ഗോവാ , യോഗ ദിനത്തിൽ വിസ്മയമാകുന്നു.

പത്തു വയസ്സിന്റെ മെയ് വഴക്കവും, അൻപതു വയസ്സിന്റെ പരിചയ സമ്പത്തുമായി യോഗാചാര്യ ബീന ഗോവാ , യോഗ ദിനത്തിൽ വിസ്മയമാകുന്നു. ഗോവയിലെ ഇൻകം ടാക്സ് ഓഫീസറായിരുന്ന ബീനാ കുമാരി വിരമിച്ചത് 2020മെയ് മാസ അവസാനമായിരുന്നു.

നൃത്തം , സംഗീതം, ഭാഷാ പഠനം എന്നിവയിൽ ചെറുപ്പു മുതൽ പ്രാഗത്ഭം ഉണ്ടായിരുന്ന ബീനാകുമാരി കോട്ടയം സ്വദേശിയാണെങ്കിലും, ഗോവയിലാണ് സ്ഥിര താമസം. സർവ്വീസിൽ നിന്ന് കഴിഞ്ഞ മാസം വിരമിച്ചതിന് ശേഷം യോഗാ , മലയാള ഭാഷാ പഠനം എന്നിവക്ക് ഓൺ ലൈൻ ക്ലാസുകൾ നടത്തുന്നു.ലോകമെമ്പാടുനിന്നും ബീനയുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നവരിൽ വിദേശികളുമുണ്ട്.

ഹൃസ്വ ചിത്ര സംവിധായിക ചിപ്പി പുത്രിയാണ്. ഹിന്ദി ഹൃസ്വ ചിത്രങളുടെയും , പരസ്യ ചിത്രങടെയും തിരക്കഥാ കൃത്ത് സുമിത് പുരോഹിതാണ് മരുമകൻ.

ഗോവാ പൊതു മാരമത്തു വകുപ്പ് എഞ്ചിനീയറായിരുന്ന സുരേഷ് ബാബുവാണ് ഭർത്താവ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.