ഗോവയില്‍ രണ്ടാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

വാസ്‌കോ സ്വദേശിയായ 58 വയസുകാരന്‍ മഡ്ഗാവ് കോവിഡ് ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ മരണപ്പെട്ടു. കോവിഡ് സങ്കീര്‍ണതകളാണ് മരണകാരണമെന്ന് വ്യക്തമാക്കിയ ഹോസ്പീസിയോ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഇറാ അല്‍മേഡ ഹൃദയസംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. മരണപ്പെട്ട ഇദ്ദേഹത്തിന്റെ ബന്ധുവിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറില്ല. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രോട്ടോക്കോളുകള്‍ പാലിച്ച് ആരോഗ്യവകുപ്പ് അന്തിമ ചടങ്ങുകള്‍ നടത്തും.

അതേസമയം, 80 കാരിയ ഒരു സ്ത്രീയും കോവിഡ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.