മധുര അടച്ചിട്ടു; കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ തമിഴ്​നാട്​ രണ്ടാമത്​

ചെന്നൈ: കോവിഡ്​ രൂക്ഷമായ തമിഴ്​നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ സമ്ബൂര്‍ണ ലോക്​ഡൗണ്‍. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മധുര 30 വരെ അടച്ചിട്ടു. മധുര കോര്‍പറേഷന്‍, പരവായ്​ ടൗണ്‍ പഞ്ചായത്ത്​, മധുര ഈസ്​റ്റ്​, മധുര വെസ്​റ്റ്​, തിരുപാരന്‍ കേന്ദ്രം എന്നിവിടങ്ങളിലാണ്​ സമ്ബൂര്‍ണ ലോക്​ഡൗണ്‍.

നേരത്തേ, ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്​, തിരുവള്ളൂര്‍ എന്നീ ജില്ലകള്‍ അടച്ചിട്ടിരുന്നു. ലോക്​ഡൗണ്‍ ​പ്രഖ്യാപിച്ച സ്​ഥലങ്ങളില്‍ അവശ്യ സേവനങ്ങള്‍ക്കുമാത്രമാണ്​ അനുമതി. ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍ തുടങ്ങിയ ആരോഗ്യ മേഖലയിലെ സേവന

ങ്ങള്‍ മുഴുവന്‍ സമയവും ലഭ്യമാകും.

മഹാരാഷ്​ട്രക്ക്​ പുറമെ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം തമിഴ്​നാടാണ്​.

ഇതോടെ കോവിഡ്​ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്​ഥാനത്തായി ഡല്‍ഹി.

തമിഴ്​നാട്ടില്‍ തിങ്കളാഴ്​ച 2710 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രോഗികളുടെ എണ്ണം 62,087 ആയി. ചെ​െന്നെയില്‍ മാത്രം 1487 പേര്‍ക്കാണ്​ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചത്​. തിങ്കളാഴ്​ച 37 മരണം കൂടി റിപ്പോര്‍ട്ട്​ ചെയ്​തതോടെ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 794 ആയി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.