അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15ന്​ ശേഷം മാത്രം

ന്യൂഡല്‍ഹി: കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച്‌​ അറിയിപ്പ്​ ഡയറക്​ടര്‍ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷ​ന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്​ച പുറത്തിറക്കി.

ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍​ ജൂലൈ 15 വരെ അനുവദിക്കില്ല. വിലക്ക്​ കാര്‍ഗോ സര്‍വിസുകള്‍ക്ക്​ ബാധകമാകില്ല. ഡി.ജി.സി.എ അംഗീകരിച്ച സര്‍വിസുകള്‍ക്കും വിലക്കുണ്ടാകില്ല. മാര്‍ച്ച്‌​ 24 ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഭ്യന്തര, അന്തരാഷ്​ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരു​ന്നു. പിന്നീട്​ ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.