അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അതിര്‍ത്തികള്‍ വഴിമാറി, മലയാളി പയ്യന്‍ ഫിലിപ്പിനികാരിക്ക് മിന്നു ചാര്‍ത്തി

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ രാജ്യാതിര്‍ത്തികള്‍ പോലും വഴിമാറിയപ്പോള്‍ മലയാളി പയ്യന്‍ ഫിലിപ്പൈന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ മിന്നുകെട്ടി. കോഴിക്കോട് കാരന്തൂര്‍ സ്വദേശി അരുണിന്റെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അരുണ്‍ മിര്‍നയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

ഫേസ്ബുക്കിലൂടെയാണ് അരുണ്‍ മിര്‍നയെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി പിന്നീട് അത് പ്രണയമായി. ഒടുവില്‍ കാമുകിയെ കാണാന്‍ അരുണ്‍ ഫിലിപ്പൈന്‍സ് വരെ പോയി. ഒരിക്കല്‍ നാടു കാണിക്കാനായി കേരളത്തില്‍ കൊണ്ടുവന്നു. തുടര്‍ന്ന് വിവാഹത്തിനായി ലോക്ക് ഡൗണിന് മുമ്ബെ മിര്‍നയെ നാട്ടിലെത്തിച്ചു. എന്നാല്‍ അതിനിടെ ലോക്ഡൗണ്‍ നിലവില്‍# വരികയും വിസാ കാലാവധി പ്രശ്‌നമാവുകയും ചെയ്തു.

ഒടുവില്‍ ഇരു വീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെ അരുണ്‍ മിര്‍നയെ താലികെട്ടി, കോഴിക്കോട് കമ്മത്തിലെയിനില്‍ ജ്വല്ലറി ജീവനക്കാരനാണ് അരുണ്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.