ടിക് ടോക്കിന് പകരം പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം; വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ്

ടിക് ടോക്കിന് പകരം വീഡിയോകള്‍ പങ്കുവെയ്ക്കാനായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായി 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ റെക്കോഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍ എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം ബ്രസീലിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ബ്രസിലീല്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കാന്‍ ആരംഭിച്ചു. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ അവതരിപ്പിച്ച ശേഷമാണ് ഇന്‍സ്റ്റഗ്രാം റീല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!