ബഫറ്റിനെ പിന്നിലാക്കി മുകേഷ് അംബാനി
ന്യൂഡല്‍ഹി: ബ്ളൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ വാറന്‍ ബഫറ്രിനെ പിന്നിലാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 6,990 കോടി ഡോളറിന്റെ (5.25 ലക്ഷം കോടി രൂപ) ആസ്തിയുമായി ഏഴാം സ്ഥാനത്താണ് മുകേഷ്. എട്ടാംസ്ഥാനത്തുള്ള ബഫറ്റിന്റെ ആസ്തി 6,860 കോടി ഡോളര്‍ (5.15 ലക്ഷം കോടി രൂപ). ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ ചെയര്‍മാനായ വാറന്‍ ബഫറ്റ് ആദ്യമായാണ് എട്ടാംസ്ഥാനത്തേക്ക് വീഴുന്നത്.
2012ലാണ് ബ്ളൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പുറത്തുവിട്ടു തുടങ്ങിയത്. അന്നുമുതല്‍ കഴിഞ്ഞമാസം വരെ, ടോപ് 5നുള്ളിലെ നിറസാന്നിദ്ധ്യമായിരുന്നു 89കാരനായ ബഫറ്റ്. സന്നദ്ധസേവനങ്ങള്‍ക്കായി ആസ്തിയിലെ നിശ്ചിത തുക മാറ്റിവയ്ക്കുന്നതിനാലാണ് ബഫറ്റിന്റെ റാങ്ക് താഴുന്നത്.
റിലയന്‍സിന്റെ ഡിജിറ്റല്‍/ടെലികോം വിഭാഗമായ ജിയോയിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ഒഴുകിയതാണ് മുകേഷ് അംബാനിക്ക് നേട്ടമായത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam