വൺപ്ലസ് നോർഡ് ലോകത്തിലെ ആദ്യത്തെ എആർ ലോഞ്ചിലൂടെ ജൂലൈ 21ന് പുറത്തിറങ്ങും

ആഗോള ടെക്‌നോളജി ബ്രാൻഡായ വൺപ്ലസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ വൺപ്ലസ് നോർഡ് ജൂലൈ 21 ന് രാത്രി 7.30 ന് ലോകത്തെ ആദ്യത്തെ AR സ്മാർട്ട്‌ഫോൺ ലോഞ്ചിലൂടെ പുറത്തിറക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ വൺപ്ലസ് നോർഡ് എആർ ആപ്പ് വഴി ഈ ലോഞ്ചിൽ പങ്കെടുക്കാൻ സാധിക്കും.എആർ ലോഞ്ചിന്റെ ഭാഗമായി, വൺപ്ലസ് ഒരു പ്രത്യേക ഇൻവിറ്റേഷനും രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് എആർ സാങ്കേതികവിദ്യയിലൂടെ വൺപ്ലസ് നോർഡിന്റെ സവിശേഷതകൾ ഉപയോക്താക്കളിലെത്തിക്കും. ഈ ഇൻവിറ്റേഷൻ ജൂലൈ 11ന് ഉച്ചയ്ക്ക് 12 മണി മുതൽ Amazon.in വെബ്സൈറ്റിൽ 99 രൂപയ്ക്ക് ലഭ്യമാകും. എആർ ലോഞ്ച് ഇൻവിറ്റേഷൻസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ആമസോണിലെ ലോഞ്ച് ഡേ ലോട്ടറിയിൽ പങ്കെടുക്കാനും സമ്മാനം നേടാനും അവസരം ലഭിക്കും.

വൺപ്ലസ് നോർഡ് എആർ ലോഞ്ച് ഇൻവിറ്റേഷൻ ഉപയോഗിക്കുന്നതെങ്ങനെ

• പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ വൺപ്ലസ് നോർഡ് എആർ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.

• അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌ത് എആർ എക്സ്പീരിയൻസിനായി പെർമിഷൻസ് ആക്സപ്റ്റ് ചെയ്യുക

• വെബ് എആർ എക്സ്പീരിയൻസ് ആരംഭിക്കുന്നതിന് ഇൻവിറ്റേഷനിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യുക. ഇതിനായി നിങ്ങളുടെ നേറ്റീവ് ക്യാമറ അപ്ലിക്കേഷൻ (ആൻഡ്രോയിഡ് വേർഷൻ 9, 10 എന്നിവയിൽ), ഗൂഗിൾ ലെൻസ് അല്ലെങ്കിൽ ഏതെങ്കിലും ക്യൂആർ കോഡ് സ്കാനർ എന്നിവ ഉപയോഗിക്കാം.• വെബ് എആർ എക്സ്പീരിയൻസ് ലോഡുചെയ്തതിനുശേഷം, വരാനിരിക്കുന്ന വൺപ്ലസ് നോർഡ് ലോഞ്ചിൽ പങ്കെടുക്കാൻ എആർ ഇൻവിറ്റേഷൻ സ്കാൻ ചെയ്യുക

കൂടുതൽ അപ്‌ഡേറ്റുകൾക്കായി വൺപ്ലസ് നോർഡ് ഇൻസ്റ്റാഗ്രാം, വൺപ്ലസ് നോർഡ് എആർ വെബ്‌സൈറ്റ് എന്നിവ സന്ദർശിക്കാം.

വൺപ്ലസ് നോർഡ് എആർ ആപ്പ് ഉപയോഗിക്കുന്നതെങ്ങനെ

• പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ വൺപ്ലസ് നോർഡ് എആർ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.

• അപ്ലിക്കേഷൻ ഇൻസ്റ്റാളുചെയ്‌ത് എആർ എക്സ്പീരിയൻസിന് ആവശ്യമായ

പെർമിഷൻസ് അക്സപ്റ്റ് ചെയ്യുക.

• ആപ്പ് ലോഞ്ച് ചെയ്ത് നിങ്ങളുടെ അവതാറും അപ്ലിക്കേഷനും സെറ്റ് ചെയ്യുന്നതിന് അപ്ലിക്കേഷനിലെ നിർദ്ദേശങ്ങൾ പാലിക്കുക.

ലോഞ്ച് ദിവസം എആർ ആപ്പ് ഉപയോഗിച്ച് എആർ ലോഞ്ച് കാണാം

• ജൂലൈ 21 രാത്രി 7.30ന് വൺപ്ലസ് നോർഡ് എആർ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക

• എആർ എക്സ്പീരിയൻസ് ആരംഭിക്കുന്നതിന് സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക

• തടസ്സങ്ങളില്ലാതെ എആർ സ്ട്രീമിംഗ് എക്സ്പീരിയൻസ് ലഭിക്കുന്നതിന് നിങ്ങൾക്ക് നല്ല ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.

വൺപ്ലസ് നോർഡ് പ്രീ-ഓർഡറുകൾ Amazon.in വെബ്സൈറ്റിൽ ജൂലൈ 15 മുതൽ 499 രൂപയ്ക്ക് ആരംഭിച്ചു. ഉപയോക്താക്കൾക്ക് ആമസോൺ.ഇനിൽ നോട്ടിഫൈ മീ ക്ലിക്ക് ചെയ്തോ അതല്ലെങ്കിൽ വൺപ്ലസ് നോർഡ് ഇൻസ്റ്റാഗ്രാം, വൺപ്ലസ് നോർഡ് എആർ വെബ്‌സൈറ്റ് എന്നിവയിലൂടെയോ കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും ലഭിക്കും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!