റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ ഗ്ലാസ് ഓഗസ്റ്റില്‍ വില്‍പ്പനയ്‌ക്കെത്തും

റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ജിയോ ഗ്ലാസ് ഓഗസ്റ്റില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കും. വ്യക്തികള്‍ക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗങ്ങള്‍ക്കും വേണ്ടിയുള്ള ജിയോ ഗ്ലാസുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള ഹോളോഗ്രാഫിക് ലെന്‍സ് ആണ് ജിയോ ഗ്ലാസ്.

ജിയോ ഗ്ലാസ് സാങ്കേതിക വിദ്യയിലൂടെ വിര്‍ച്വല്‍ ക്ലാസ്മുറി പോലുള്ളവ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. ഹോളോ ഗ്രാഫിക് വീഡിയോ കോള്‍ ജിയോ ഗ്ലാസ് ഉപയോഗിച്ച്‌ സാധ്യമാകും. ഇതുവഴി ഫോണ്‍ വിളിക്കുന്നയാള്‍ക്ക് അയാളുടെ ഒരു ത്രിമാന രൂപത്തില്‍ സുഹൃത്തുക്കളോട് സംസാരിക്കാനാവും. പ്രസന്റേഷനുകളും സ്‌ക്രീനും പങ്കുവെക്കാനാവുമെന്നാണ് റിപ്പോര്‍ട്ട്.

200 ഡോളര്‍ ആയിരിക്കും അന്താരാഷ്ട്ര വിപണിയില്‍ വിലയെന്നാണ് സൂചന. ഇന്ത്യന്‍ രൂപയില്‍ ഇത് 14000 രൂപയോളം വരും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!