വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങളും ലിങ്കുകളും പ്രചരിപ്പിക്കുന്നു; മുന്നറിയിപ്പുമായി കേരളാ പൊലീസ്

കോഴിക്കോട്: വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങളും ലിങ്കുകളും പ്രചരിപ്പിക്കുന്നത് സംസ്ഥാനത്ത് വര്‍ദ്ധിച്ചതോടെ മുന്നറിയിപ്പുമായി കേരളാ പൊലീസ് രംഗത്ത് എത്തി. സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായി ഹാക്ക് ചെയ്യുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാന്‍ ഉപഭോക്താക്കള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് പൊലീസിന്റെ സന്ദേശം. കേരള പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഹാക്കിങ് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യണം. വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഓതന്റിക്കേഷന്റെ ഭാഗമായി സെക്യൂരിറ്റി പിന്‍ നമ്ബറും ഇ-മെയിലും ചേര്‍ക്കണമെന്നും കേരള പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു. നിരവധി പേരാണ് തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി കഴിഞ്ഞദിവസങ്ങളില്‍ രംഗത്തെത്തിയത്. പലരുടെയും ഡിസ്‌പ്ലേ പിക്ചര്‍(ഡി.പി.) അവരറിയാതെ ഹാക്കര്‍മാര്‍ മാറ്റിയിരുന്നു.

പലരുടേയും വാട്‌സാപ്പ് കോണ്‍ടാക്ടുകളിലേക്ക് അശ്ലീല ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട നമ്ബര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം അശ്ലീല സന്ദേശങ്ങള്‍ നിറഞ്ഞതായും പരാതികളുണ്ട്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണില്‍വിളിച്ച്‌ പറയുമ്ബോഴാണ് പലരും തങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത വിവരമറിയുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ വര്‍ധിച്ചതോടെയാണ് പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!