കൊള്ളവിലയെ തുടര്‍ന്നുണ്ടായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ : നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ചായയും പലഹാരങ്ങളും വിലകുറച്ചു

പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എണ്ണപലഹാരങ്ങളുടെയും കാപ്പിയുടെയും വില കുറച്ചു.മുമ്ബ് കാപ്പിയോടൊപ്പം ഒരു വടയോ പഴംപൊരിയോ വാങ്ങിയാല്‍ ആകെ 100 രൂപ വരുന്നിടത്തു ഇപ്പോള്‍ അതിന്റെ നാലിലൊന്ന് വില മാത്രമെ വരുന്നുള്ളൂ.കാപ്പിക്കും വടക്കും യഥാക്രമം ഇരുപതും പതിനഞ്ചുമാണ്‌ ഇപ്പോഴത്തെ വില.

ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് ഷാജി കോടന്‍കണ്ടത്തില്‍ എന്ന അഭിഭാഷകനാണ്.ആദ്യം എയര്‍പോര്‍ട്ടില്‍ അമിത വില ഈടാക്കുന്നതിനെ സംബന്ധിച്ച്‌ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും കൊച്ചിന്‍ എയര്‍പോര്‍ട്ടിനും ഫലമുണ്ടായില്ലെന്നും അതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയായിരുന്നെന്നും ഷാജി വ്യക്തമാക്കി.എയര്‍പോര്‍ട്ടില്‍ എംആര്‍പി(മാക്‌സിമം റീട്ടെയ്ല്‍ പ്രൈസ്) യേക്കാള്‍ കൂടുതല്‍ വിലയിലാണ് സാധനങ്ങള്‍ വിറ്റിരുന്നത്.ഇക്കാര്യം ചൂണ്ടിക്കാട്ടി അയച്ച കത്തിനുള്ള മറുപടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പെട്ടെന്നു തന്നെ വന്നുവെന്ന് ഷാജി കോടന്‍കണ്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!