കാസര്‍കോട്‌ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു

കാസര്‍കോട് > കുടുംബത്തിലെ നാല് അംഗങ്ങളെ വെട്ടിക്കൊന്നു. പൈവളിഗെ കനിയാലയിലാണ് സംഭവം. മരുമകന്‍ മാനസികാസ്വാസ്ഥ്യമുള്ള ഉദയ് ആണ് അരുംകൊല നടത്തിയത്. ഉപ്പള ബായാര്‍ കനിയാല സുദമ്ബളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു.

തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വഴിതര്‍ക്കത്തിന്റെ പേരലുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!