ചാഞ്ചാടിയാടി സ്വര്‍ണവില; ഉണര്‍ന്ന് ഓണവിപണി

സ്വര്‍ണ വിലയില്‍ ഇടിവും ചാഞ്ചാട്ടവും തുടരുമ്ബോള്‍ ഓണ വിപണിയില്‍ ഉണര്‍വുണ്ടാകുന്നതായി വ്യാപാരികള്‍. സര്‍വകാല റെക്കോര്‍ഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്ബോളത്തില്‍ നേരിയ ആശങ്കയായിരുന്നു. എന്നാല്‍ വിലക്കുകളില്‍ ഇളവ് പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ്.

ആഗസ്ത് 7ന് 5250,42000 എന്ന റിക്കാര്‍ഡ് സ്വര്‍ണ വിലയില്‍ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി 74.38 ലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ 2081 ഡോളറില്‍ നിന്നും 1920 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 161 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്..8 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ കരുത്ത് നേടിയതും യു എസ്, ചൈന ചര്‍ച്ചകളുടെ ശുഭ സൂചന, സാമ്ബത്തിക ഉത്തേജന പാക്കേജ് ഫലമുളവാക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

1900 ഡോളര്‍ വിലനിലവാരത്തില്‍ നിന്നും താഴോട്ട് പോയാല്‍ വില ഇനിയും കറഞ്ഞേക്കാം. ചാഞ്ചാട്ടം തുടര്‍ന്നാല്‍ 1930, 1940 ഡോളറായി വര്‍ദ്ധിക്കുകയും ചെയ്യാം. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. 26.27 ഡോളര്‍. ഇപ്പോള്‍ സംസ്ഥാനത്ത് ഓണവിപണിയില്‍ ചലനങ്ങളുണ്ട്. രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാമെന്ന അനുമതി വിപണിക്ക് ഗുണകരമാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!