ദുല്‍ഖറിനൊപ്പമുളള കാര്‍ ട്രിപ്പിനെ കുറിച്ച്‌ പൃഥ്വി! സുരാജിന്‌റെ ചോദ്യത്തിന് നടന്റെ മറുപടി

മോളിവുഡിലെ അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളാണ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളെല്ലാം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് പൃഥ്വിയും ദുല്‍ഖറും കൂടി ഒരുമിച്ച്‌ ഒരു യാത്ര പോയത്. പൃഥ്വി തന്റെ ലംബോര്‍ഗിനിയിലും ദുല്‍ഖര്‍ തന്‍റെ പോര്‍ഷെയിലുമാണ് യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ ബൈക്കില്‍ സഞ്ചരിച്ച രണ്ട് യുവാക്കളാണ് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്.

കാറുകളില്‍ ദുല്‍ഖറും പൃഥ്വിയും ആണെന്ന് അറിഞ്ഞതോടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. അതേസമയം അന്നത്തെ യാത്രയെ കുറിച്ച്‌ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ പൃഥ്വി വെളിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ സുരാജ് വെഞ്ഞാറമൂടാണ് ദൃശ്യങ്ങള്‍ സഹിതം പൃഥ്വിയോട് ഇക്കാര്യം ചോദിച്ചത്.

സുരാജിന്‌റെ ചോദ്യത്തിന് മറുപടിയായി ഞാനും ചാലുവും എംസി റോഡ് വഴി പാലാ വരെ ഒന്നുപോയതാണ് പൃഥ്വി പറഞ്ഞു. അത് ഞങ്ങളുടെ ആരാധകരാരോ ആണ് മൊബൈലില്‍ എടുത്തത്. സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും അവര്‍ക്ക് പരിശോധനയില്‍ മനസിലായി. ഒരു കളളച്ചിരിയോടെ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം സുരാജിന്റെ ചോദ്യത്തിന് പിന്നാലെ ഇതൊക്കെ ചോദിക്കാന്‍ നിങ്ങളാരാ എന്ന് പൃഥ്വി തമാശരൂപേണ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ലാലേട്ടന് ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചത് പോലെ ഡ്രൈവിംഗ് ലൈസന്‍സ് സിനിമ കഴിഞ്ഞതോടെ തനിക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദവി ലഭിച്ചു എന്നായിരുന്നു സുരാജിന്റെ മറുപടി. ഇരുവരും ഒന്നിച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് കഴിഞ്ഞ വര്‍ഷം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയറായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. പൃഥ്വി മലയാള സിനിമയിലെ സൂപ്പര്‍താരമായും സുരാജ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായും ആണ് അഭിനയിച്ചത്. ഇരുവരുടെയും മല്‍സരിച്ചുളള അഭിനയം ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം അടുത്തിടെ ദുല്‍ഖറിന്റെ പിറന്നാളാഘോഷത്തില്‍ പൃഥ്വിയും പങ്കെടുത്തിരുന്നു. ദുല്‍ഖറിന് ബര്‍ഗര്‍ രൂപത്തിലുളള കേക്ക് സമ്മാനിച്ചാണ് പൃഥ്വിയും സുപ്രിയയും ആഘോഷത്തില്‍ പങ്കെടുത്തത്‌. ദുല്‍ഖറിന്‌റെ പിറന്നാളിന് പിന്നാലെ മോഹന്‍ലാലിനൊപ്പമുളള ഇവരുടെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!