യുഎസ് ഓപ്പണ്‍; തീം, മെദ്വദേവ്, സെറീനാ, അസറിന്‍കെ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ സെമി ഫൈനല്‍ ലൈന്‍ അപ്പ് ആയി. വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്ബര്‍ സെറീനാ വില്ല്യംസ് ബലാറസിന്റെ വിക്ടോറിയാ അസറിന്‍കയെ നേരിടും. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ പിരാന്‍കോവയെ തോല്‍പ്പിച്ചാണ് സെറീനാ സെമിയില്‍ പ്രവേശിച്ചത്. ബെല്‍ജിയത്തിന്റെ മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചാണ് അസറിന്‍കയുടെ സെമി പ്രവേശനം.

മറ്റൊരു സെമിയില്‍ മുന്‍ ലോക ഒന്നാം നമ്ബര്‍ ജപ്പാന്റെ നയോമി ഒസാക്ക അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിടും. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡൊമനിക്ക് തീം റഷ്യയുടെ ഡാനിയല്‍ മെദ്വദേവിനെ നേരിടും. മറ്റൊരു സെമിയില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സെവര്‍വ് സ്പെയിനിന്റെ പാബ്ലോ കറേനോ ബുസ്റ്റയെ നേരിടും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!