അജു വര്‍ഗീസ് ചിത്രം 'സാജന്‍ ബേക്കറി സിന്‍സ് 1962' ; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫണ്‍ന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!