തന്‍റെ ഭര്‍ത്താവ് വാസു അല്ല വികാസ് ആണ്; ട്രോളുകളോട് പ്രതികരിച്ച്‌ നടി മന്യ

കുഞ്ഞിക്കൂനന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളോട് പ്രതികരിച്ച്‌ നടി മന്യ നായ്ഡു. കുഞ്ഞിക്കൂനനിലെ വില്ലന്‍ കഥാപാത്രം വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച്‌ ഇരുവരും ഒന്നിച്ച്‌ താമസിക്കുന്നു എന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചത്.

എന്നാല്‍, താന്‍ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് തന്‍്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നടി അറിയിക്കുന്നത്.

കുഞ്ഞിക്കൂനന്‍, ജോക്കര്‍ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മന്യ. കുഞ്ഞിക്കൂനനില്‍ ദിലീപ് അവതരിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളില്‍ ഒന്ന് പ്രസാദ് എന്ന കോളജ് വിദ്യാര്‍ത്ഥി ആയിരുന്നു.

പ്രസാദിന്‍്റെ കാമുകിയുടെ വേഷമാണ് ചിത്രത്തില്‍ മന്യ അവതരിപ്പിച്ചത്. എന്നാല്‍, മന്യയുടെ പ്രിയ ലക്ഷ്മി എന്ന കഥാപാത്രത്തെ സായ് കുമാര്‍ അവതരിപ്പിച്ച ഗരുഡന്‍ വാസു എന്ന ഗുണ്ട കൊലപ്പെടുത്തുകയാണ്. ഇതിനെയാണ് ഇരുവരും വിവാഹിതരായെന്ന മട്ടില്‍ ട്രോളന്മാര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!