ഏഴ്‌ വര്‍ഷത്തെ വിലക്ക്‌ ഇന്ന്‌ അവസാനിക്കും; വീണ്ടും ജഴ്‌സി അണിയുമെന്ന്‌ ശ്രീശാന്ത്‌

കൊച്ചി > ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിക്കും. വിലക്ക് അവസാനിച്ചതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ശ്രീശാന്ത് വിലക്ക് ഏഴ് വര്‍ഷമായി കുറച്ചത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തില്‍ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.

'ഞാന്‍ യാതൊരു വിലക്കും ഇപ്പോള്‍ നേരിടുന്നില്ല, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനത്തെ ഇനി പ്രതിനിധീകരിക്കും. ഞാന്‍ പന്തെറിയുന്ന ഓരോ പന്തിനും എന്റെ ഏറ്റവും മികച്ചത് നല്‍കും.', ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയ്ക്കുവേണ്ടി 90 മത്സരങ്ങള് കളിച്ച മലയാളി താരം കരിയറില് മികച്ച ഫോമില് നില്ക്കേയാണ് വിലക്കുവന്നത്. ഇപ്പോള് 37 വയസ്സുണ്ടെങ്കിലും വീണ്ടും കളിക്കളത്തില് തിരിച്ചെത്താമെന്ന വിശ്വാസത്തിലാണ് ശ്രീ.

ആഭ്യന്തര ക്രിക്കറ്റില്‍ ഒരു തിരിച്ചുവരവിനായി കുറച്ചു കാലമായി താരം പരിശീലനത്തിലായിരുന്നു. കഴിയുന്നിടത്തോളം കാലം ക്രിക്കറ്റില്‍ തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാന്‍ കളിക്കുന്ന ഏത് ടീമിനും ഏറ്റവും മികച്ചത് നല്‍കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!