യു.എസ്​. ഓപണ്‍: കന്നി ഗ്രാന്‍ഡ്​ ​സ്​ലാമില്‍ മുത്തമിട്ട്​ ഡൊമിനിക്​ തീം

ന്യൂയോര്‍ക്ക്​: ഓസ്​ട്രിയന്‍ താരം ഡൊമനിക് തീമിന്​ കന്നി ഗ്രാന്‍ഡ്​ സ്​ലാം. യു.എസ്​ ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്​സാണ്ടര്‍ സ്വരേവിനെ ടൈ ബ്രേക്കറില്‍ പരാജയപ്പെടു​ത്തിയാണ് 27കാരന്‍​​ കിരീടം ചൂടിയത്​. അഞ്ച്​ സെറ്റ്​ മത്സരത്തിലെ ആദ്യ രണ്ട്​ സെറ്റുകള്‍ കൈവി​ട്ടെങ്കിലും പിന്നീട്​ തീമി​െന്‍റ വന്‍ മുന്നേറ്റമാണ്​ ആര്‍തര്‍ ആഷെ മൈതാനം കണ്ടത്​. സ്​കോര്‍: 2-6, 4-6, 6-4, 6-3, 7-6(8/6).

പുരുഷ വിഭാഗം ഗ്രാന്‍ഡ്​​ സ്​ലാമുകളില്‍ ആറു വര്‍ഷത്തിനു ശേഷമാണ്​ ഒരു പുതുമുഖം കിരീടം സ്വന്തമാക്കുന്നത്​. യു.എസ്​ ഓപണ്‍ ചരിത്രത്തില്‍ ഫൈനലില്‍ ആദ്യ രണ്ട്​ സെറ്റുകളിലെ പരാജയത്തി​നു ശേഷം തിരിച്ചു വരവ്​ നടത്തി വിജയം കൊയ്യുന്ന ആദ്യ വ്യക്തിയായും ഡൊമനിക്​ തീം മാറി.​ൈ​ട ബ്രേക്കറിലൂടെ വിജയിയെ കണ്ടെത്തുന്നതും ഇതാദ്യമാണ്.

നേരത്തേ മൂന്ന്​​ തവണ ഗ്രാന്‍ഡ്​​ സ്​ലാം അന്തിമ പോരാട്ടത്തില്‍ മാറ്റുരച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ തീമിന്​ സാധിച്ചിരുന്നില്ല. ഈ വര്‍ഷമാദ്യം നടന്ന ആസ്​ട്രേലിയന്‍ ഓപണ്‍ പോരാട്ടത്തില്‍ ഡൊമനിക്​ തീം റണ്ണര്‍ അപ്പ്​ ആയിരുന്നു.

റോജര്‍ ഫെഡററും റാഫേല്‍ നദാലും പിന്‍മാറുകയും നൊവാക്​ ദ്യോകോവിചിനെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്​ അയോഗ്യനാക്കുകയു​ം ചെയ്​തതോടെയാണ്​ പുതിയൊരു ജേതാവിനെ കണ്ടെത്താനായത്​. മൂന്നാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്​വദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്​ കീഴടക്കിയാണ് രണ്ടാം സീഡായ​ ഡൊമനിക്​ തീം ഫൈനലില്‍ പ്രവേശിച്ചത്​. 20ാം സീഡായ സ്പെ​യിനിന്‍െറ പാബ്ലോ കാരെനോ ബസ്​റ്റയെ തോല്‍പിച്ചാണ്​ സ്വരേവ്​​​ ഫൈനലിലെത്തിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!