കേരളത്തില്‍ മഴ കനക്കുന്നു; ഈ നില തുടര്‍ന്നാല്‍ 150 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറാകാന്‍ സാധ്യത

ചെന്നൈ: കേരളത്തില്‍ ഈ നിലയില്‍ മഴ തുടര്‍ന്നാല്‍ ഇത് 150 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബറാകാന്‍ സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. മഴ ഇങ്ങനെ തുടര്‍ന്നാല്‍ രണ്ടോ മൂന്നോ ദിവസത്തിനകം 2000 മില്ലിമീറ്ററിലധികം മഴ സംസ്ഥാനത്തിനു ലഭിക്കും. സെപ്റ്റംബറില്‍ പിന്നീട് ഏകദേശം 15 ദിവസം വരെ ബാക്കി നില്‍ക്കുന്നതു കൂടി പരിഗണിച്ചാല്‍ കാലവര്‍ഷത്തില്‍ 2300 മില്ലിമീറ്റര്‍ എന്ന 'ഹാട്രിക്' നേടാനും സാധ്യതയുണ്ടെന്നും വെതര്‍മാന്‍ ട്വീറ്റ് ചെയ്തു.

കേരളത്തില്‍ 2018ല്‍ 2517 മില്ലീമീറ്ററും 2019ല്‍ 2310 മില്ലീമീറ്ററും മഴ സംസ്ഥാനത്ത് ലഭിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 14ന് ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും സെപ്റ്റംബര്‍ 15ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും

സെപ്റ്റംബര്‍ 16ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!