സ്കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലന്ന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ ഒക്ടോബറിലും തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നി​ല​വി​ല്‍ സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്കൂ​ള്‍‌ തു​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രും ഒ​ക്ടോ​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്ക​മാ​ന്നെ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വ്യ​വ​സ്ഥ​ക​ളോ​ടെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് അ​നു​മ​തി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ കൊ​ണ്ടാ​വും ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ തു​റ​ക്കു​ക.

സംസ്ഥാനത്ത് പൊതുഗതാഗതം പഴയ തോതിലില്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങള്‍ തുറക്കും. ഇന്നുള്ളതിനേക്കാള്‍ രോഗവ്യാപന തോത് വര്‍ധിക്കും. ഇപ്പോഴും വര്‍ധിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം പേര്‍ ഹ്രസ്വ സന്ദര്‍ശനത്തിന് വരുന്നുണ്ട്. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ പരിശോധന കുറഞ്ഞു. രോഗബാധിതരുടെ എണ്ണം കുറഞ്ഞില്ല. ടെസ്റ്റിന്റെ എണ്ണം 45000 വരെ ഉയര്‍ന്നിരുന്നു. അരലക്ഷത്തിലേക്ക് എത്തിക്കും. വടക്കന്‍ ജില്ലകളില്‍ നടത്തിയ ജനിതക പഠനത്തില്‍ സംസ്ഥാനത്ത് വ്യാപന നിിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രായാധിക്യം ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരില്‍ രോഗം പടര്‍ന്നാല്‍ മരണ നിരക്ക് ഉയരും. ബ്രേക് ദി ചെയിന്‍ കര്‍ശനമാാക്കും. ഈ പഠനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തും നടത്തും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!