സെല്‍ഫി എടുക്കുന്നതിനിടെ യുവതിയും പ്രതിശ്രുത വരനും വെള്ളച്ചാട്ടത്തില്‍ വീണു; യുവതി മരിച്ചു; യുവാവിനെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: പ്രതിശ്രുത വരനൊപ്പം എടുക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവതി മരിച്ചു. യുവതിക്കൊപ്പം ത്തില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. അമേരിക്കയിലാണ് സംഭവം.സ്വദേശിനിയായ പൊലവരാപ് കമല എന്ന 27കാരിയാണ് മരിച്ചത്.

ടെന്നിസീലുള്ള ബാല്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. സെല്‍ഫി എടുക്കുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ യുവാവിനെ രക്ഷപ്പെടുത്തി. എന്നാല്‍ കമലയെ കണ്ടെത്താനായില്ല. പിന്നീട് മരക്കൂട്ടങ്ങള്‍ക്കിടയില്‍ കമലയെ കണ്ടെത്തുകയായിരുന്നു. ഇവരെ സ്വീറ്റ് വാട്ടര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൃഷ്ണ ജില്ല സ്വദേശിയാണ് കമല. ഉന്നത വിദ്യാഭ്യാസത്തിനായാണ് കമല യുഎസില്‍ എത്തിയത്. ബിരുദാനന്തരം ഒഹിയോയില്‍ ജോലി ചെയ്യുകയായിരുന്നു. കമലയുടെ അന്ത്യകര്‍മങ്ങള്‍ ഇന്ത്യയില്‍ നടക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!