മഞ്ജു വാര്യര്‍ ചിത്രം 'കയറ്റം' 25-ാം ബുസാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുത്തു

സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത ' (A'HR) ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന 25-ാം ബുസാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നു. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ 'കയറ്റം' ചിത്രത്തിന്റെ തിരക്കഥ, രചന, എഡിറ്റിംങ്, സൗണ്ട് ഡിസെെന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നു.മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, നിവ് ആര്‍ട്ട് മൂവീസ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഓണ്‍ ദി സ്പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!